Latest News

മാസ്‌ക് ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

മാസ്‌ക് ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി; കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിലൂടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ കഴുകി ശുചിത്വം പാലിക്കുന്നതിലും ഇളവ് അനുവദിക്കുന്നതായി ചില മാധ്യമറിപോര്‍ട്ടുകള്‍ കാണുന്നു. അത് തെറ്റാണ്- ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമുള്ള നിര്‍ബന്ധങ്ങള്‍ ഒഴിവാക്കിയെന്നും കേസെടുക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത.

(തേജസും ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. വിശദീകരണം വന്ന സാഹചര്യത്തില്‍ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു)

Next Story

RELATED STORIES

Share it