Latest News

മരുഭൂവസന്തം പ്രകാശനം ചെയ്തു.

മരുഭൂവസന്തം പ്രകാശനം ചെയ്തു.
X

മലപ്പുറം : മലയാളത്തിലെ പ്രവാചക കവിതകളുടെ അപൂർവസമാഹാരമായ 'മരുഭൂവസന്തം' പാണക്കാട്മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. എഴുത്തുകാരനും, മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഏറ്റുവാങ്ങി. പാണക്കാട് കൊടപ്പനക്കൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.ഒ. എസ് കോർഡിനേറ്റർ പി.ടി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കവിതകളുടെ സമാഹർത്താവ് അബ്ദുറഹിമാൻ മങ്ങാട് , എഴുത്തുകാരൻ ,ഡോ. ബാവ കെ. പാലുകുന്ന്, ഐ.ഒ.എസ് സെക്രട്ടറി ,ഇ.എം സാദിഖ് എന്നിവർ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒബ്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുനബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമാഹാരത്തിൽ 63 മലയാളകവികളുടെ രചനകളാണുള്ളത്., ജി. ശങ്കരക്കുറുപ്പ് , പി. കുഞ്ഞിരാമൻ നായർ, വള്ളത്തോൾ, പണ്ഡിറ്റ് കെ.പി കറുപ്പൻ, സച്ചിദാനന്ദൻ, കമലാ സുരയ്യ , കൽപറ്റ നാരായണൻ, വീരാൻകുട്ടി , ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ ഗോപി, കെ.ടി സൂപ്പി തുടങ്ങിയ പ്രമുഖരുടെ രചനകളോടൊപ്പം , സാഹിത്യചരിത്രത്തിൽ ഏറെയൊന്നും ശ്രദ്ധ ലഭിക്കാതെ പോയ ഇ.എം ശാന്താദേവി, ശാസ്ത്രി നീലകണ്ഠൻ ഉണ്ണി, വിദ്വാൻ വൈ. നാരായണയ്യർ തുടങ്ങിയവരുടെ രചനകളും പുസ്തകത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ വിവിധ മലയാള ആനുകാലികങ്ങളിൽ വെളിച്ചംകണ്ട രചനകളാണ് ഇതിലെ ഒരു വിഭാഗം കവിതകൾ. എഴുത്തുകാരനും പുരാലിഖിത സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാൻ മങ്ങാട് സമാഹരിച്ച പുസ്തകത്തിൽ ഡോ. ഉമർ തറമേൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവരുടെ പഠനങ്ങളുമുണ്ട്.

Next Story

RELATED STORIES

Share it