Latest News

നോ കീ ഫോർ കിഡ്സ് കുട്ടി ഡ്രൈവർമാർ ശ്രദ്ധിക്കുക

നോ കീ ഫോർ കിഡ്സ്    കുട്ടി ഡ്രൈവർമാർ ശ്രദ്ധിക്കുക
X

തിരുവനന്തപുരം : പ്രായപൂർത്തിയാവാത്ത കുട്ടികൾ വാനമോടിക്കുന്നതിന് നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് . നോ കീ ഫോർ കിഡ്സ് എന്ന പ്രചാരണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് കുറ്റകരമാണെന്ന് ബോധവൽക്കരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് . പ്രായപൂർത്തിയാവാത്തവർ വാഹനം ഓടിക്കുന്നത് പരിശോധിക്കുവാൻ എൻഫോസ്‌മെന്റ്ൻ്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തപ്പെടും. സ്കൂൾ പരിസരങ്ങൾ, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നിയോഗിക്കപ്പെട്ട എൻഫോയിസ്മെന്‍റ് വിഭാഗം പരിശോധന നടത്തുമെന്നും , പ്രായപൂർത്തി ആവാത്തവർ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാൽ ആദ്യഘട്ടത്തിൽ ബോധവൽക്കരിക്കുകയും ,വാഹനമോടിച്ച കുട്ടിയെയും ,രക്ഷിതാക്കളെയും പ്രത്യേക ക്ലാസ്സിൽ ഇരുത്തുകയും ചെയ്യുന്നതായിരിക്കും. എന്നാൽ കുട്ടിയെ വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പതിനായിരം രൂപ പിഴയും, പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം കൊടുത്തതിന് രക്ഷിതാവിനും, വാഹന ഉടമക്കും 25000 രൂപ പിഴയും, ഒരു വർഷം വരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ, ജുവൈനൽ നിയമപ്രകാരമുള്ള നടപടികൾ എന്നിവ നേരിടേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.

Next Story

RELATED STORIES

Share it