Latest News

സ്വർണവിലക്കുതിപ്പിന് മാറ്റമില്ല; ചിലയിടത്ത് നേരിയ വില കുറവ്

സ്വർണവിലക്കുതിപ്പിന് മാറ്റമില്ല; ചിലയിടത്ത് നേരിയ വില കുറവ്
X

തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണത്തിന് ഇന്ന് കേരളത്തിലെ ഒരു വിഭാഗം വ്യാപാരികൾ നേരിയ കുറവ് പ്രഖ്യാപിച്ചു . കോഴിക്കോട് കൊടുവള്ളി എസ് അബ്ദുനാസർ ,സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ (എ കെ ജി എസ് എം എ ) ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറച്ചത് . ഇതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 10180 രൂപയും,ഒരു പവന് 81440 രൂപയും ആയി.അതേസമയം ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി ഗോവിന്ദൻ നേതൃത്വം നൽകുന്ന സംഘടയിൽ ഉള്ള വിൽപനക്കാരിൽ വിലയിൽ മാറ്റമില്ല 22 കാരറ്റ് ഒരുപവന് 81520 രൂപയുമാണ്.

ബാങ്കുകളിൽ പലിശ നിരക്ക് കുറക്കൽ മുന്നിൽകണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയർന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്വർണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നതിന് കാരണം രാജ്യങ്ങൾ തമ്മിലെ രാഷ്ട്രിയവും, സാമ്പത്തികവുവായ സംഘടർഷങ്ങൾ, രൂപയുടെ മൂല്യത്തകർച്ച, യൂ എസ് തീരുവ നയം, എന്നിവയാണന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Next Story

RELATED STORIES

Share it