Latest News

ചരിത്ര പഠന യാത്ര 'ചരിത്രായനം' ആരംഭിച്ചു

ചരിത്ര പഠന യാത്ര  ചരിത്രായനം ആരംഭിച്ചു
X

മലപ്പുറം : പുത്തനത്താണി കലാ, സാംസ്കാരിക, സാമൂഹിക,വിദ്യാഭ്യാസ കൂട്ടായ്മയായ ആവാസ് ആതവനാടിന്റെ നേതൃത്വത്തിൽ ചരിത്ര പഠന യാത്ര 'ചരിത്രായനം' ആഴ് വാഞ്ചേരി മനയിൽ നിന്നും ആരംഭിച്ചു.അന്യമാകുന്ന നാടിൻ്റെ ചരിത്രം, കലകൾ, വിവിധ സംസ്കാരങ്ങൾ, കൂട്ടായ്മകൾ തുടങ്ങിയവയെ കുറിച്ചുള്ള അറിവുകൾ വരും തലമുറകൾക്ക് പകർന്നു നൽകുക എന്നതാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ആവാസിന്റെ രക്ഷാധികാരിയുമായ ഇ സക്കീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രമേശ് ആതവനാട് ആധ്യക്ഷ്യനായി. രാജൻ മാസ്റ്റർ കാരയാട്, സുധീർ ബാബു ചന്ദനക്കാവ്, സി.രാജേഷ്, യാഹു കോലിശ്ശേരി, ഷഫീഖ് ആയപ്പള്ളി, ജെ.പി. ആതവനാട്, സനിൽ തച്ചില്ലത്ത്, വിനോദ് കുറുമ്പത്തൂർ, എം.അശോക് കുമാർ, പ്രവീൺ കുറുമ്പത്തൂർ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it