Latest News

ഇന്ത്യയിൽ മാധ്യമ കമ്മീഷൻ രൂപീകരിക്കണം : വി ഡി സതീശൻ

ഇന്ത്യയിൽ മാധ്യമ കമ്മീഷൻ രൂപീകരിക്കണം : വി ഡി സതീശൻ
X

തിരുവനന്തപുരം: ഇന്ത്യയിൽ മാധ്യമ കമ്മീഷൻ രൂപീകരിക്കണമെന്ന് വി ഡി സതീശൻ . സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർക്കുള്ള അവകാശങ്ങളും അവർക്കുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വിശദമായ പഠനങ്ങൾ വേണ്ടതുണ്ട് , കേന്ദ്ര തലത്തിൽ തങ്ങൾക്കെതിരെ വാർത്തകൾ നൽകുന്നവരെ അടിച്ചൊതുക്കാനുള്ള നീക്കമാണ് നരേന്ദ്രമോഡി സർക്കാർ ചെയ്യുന്നത്. കോർപ്പറേറ്റീവ് വൽക്കരിക്കപ്പെട്ട മാധ്യമ രംഗവും അവർക്ക് പിന്തുണ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണകക്ഷിയുടെ ഓഫീസിൽ ഒരു വലിയ മാധ്യമ മുറിയുണ്ട് അതിൽ മുന്നൂറോളം ചാനലുകൾ എല്ലാസമയവും നിരീക്ഷിച്ചുകൊണ്ട് തങ്ങൾക്കെതിരെ വാർത്ത വരുന്നവരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ഫോണിലൂടെയുള്ള ഭീഷണികളും ആണ് നടന്നുവരുന്നത് വി ഡി സതീശൻ പറഞ്ഞു. അടുത്ത് അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ പത്രപ്രവർത്തക പെൻഷൻ ക്രമാതീതമായി ഉയർത്തുമെന്നും, മുതിർന്ന മാധ്യമപ്രവർത്തകർക്കും കുടുംബ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു . കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് നേരത്തെ പോലെ സ്വതന്ത്രമായി കടന്നുചെല്ലാൻ കഴിയുമോ എന്ന് വ്യക്തമാക്കണം . വാർത്ത ചോർത്തിയ മാധ്യമപ്രവർത്തകരെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത് ഇതേ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്രത്തിലേതുപോലെ മാധ്യമസ്വാതന്ത്ര്യം അനുവദിക്കാത്ത നയം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും പിന്തുടരുന്നതെന്നും വി ഡി സതീശൻ പറഞ്ഞു സന്ദീപ് ദീക്ഷിത് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, എൻ പി ചെക്കുട്ടി, ജെ അജിത് കുമാർ ,പി ശശി മോഹൻ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it