Latest News

ദേശീയപാതയില്‍ സിസിടിവി ശൃംഖല തീര്‍ക്കും: മന്ത്രി കെ രാജന്‍

ദേശീയപാതയില്‍ സിസിടിവി ശൃംഖല തീര്‍ക്കും: മന്ത്രി കെ രാജന്‍
X

തൃശൂര്‍: ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ വാണിയംപാറ വരെ ദേശീയപാതയില്‍ സിസിടിവി ശൃംഖല തീര്‍ക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ ചുറ്റുമതില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയില്‍ സിസിടിവി ശൃംഖല രൂപീകരിക്കുന്നതോടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയും. മണ്ണുത്തി പോലിസ് സ്‌റ്റേഷന്‍ സിസിടിവി ശൃംഖലയുടെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്യും. ആയതിനാല്‍ പുത്തൂര്‍ കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

2020-21 വര്‍ഷത്തെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചത്. സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ആ ആദിത്യ, കോര്‍പ്പറേഷന്‍

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഡിവിഷന്‍ കൗണ്‍സിലര്‍ കരോളിന്‍ ജെറീഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച്

എ സി പി ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ എസ് ഐ ബിപിന്‍ പി നായര്‍, ഒല്ലൂര്‍ സബ് ഡിവിഷന്‍ എ സി പി കെ സി സേതു, ഇന്‍സ്‌പെക്ടര്‍ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it