Latest News

രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
X

കൊച്ചി: ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്‌സൈസ് ഇന്റെലിജന്‍സിന്റെ പിടിയിലായത്. മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തി. തൃശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് വന്‍തോതില്‍ എംഡിഎംഎ പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it