Latest News

പശുക്കള്‍ ചത്തത് പേവിഷബാധ കാരണമെന്ന് നിഗമനം

പശുക്കള്‍ ചത്തത് പേവിഷബാധ കാരണമെന്ന് നിഗമനം
X

കുറ്റിയാടി: കായക്കൊടി പഞ്ചായത്ത് കരണ്ടോട് പ്രദേശത്ത് പശുക്കള്‍ ചത്തത് പേവിഷബാധയെത്തുടര്‍ന്നെന്ന് നിഗമനം. നിടുമണ്ണൂര്‍ ക്ഷീരസംഘത്തില്‍ ഉള്‍പ്പെടുന്ന കര്‍ഷകരുടെ പശുക്കളാണ് ചത്തത്. റീജു കുനിയില്‍, സജീവന്‍ തെക്കിനാണ്ടി എന്നിവരുടെ പശുക്കള്‍ നേരത്തെ ചത്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കോളിത്തെറ്റുമ്മല്‍ വിനോദന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുകൂടി ചത്തതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ റീജണല്‍ ഡിസീസ് ഡയഗ്‌നോസിസ് ലബോറട്ടിയിലെ ഡിസീസസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. രഞ്ജിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചു. പേബാധിച്ചാകാം പശുക്കള്‍ ചത്തതെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം.

കായക്കൊടി പഞ്ചായത്തിന്റെ ചുമതലയുള്ള വെറ്റിനറി ഡോക്ടര്‍ ദില്‍വേദ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ ആനന്ദ്, ലാബ് ടെക്‌നീഷ്യന്‍ പി. രവീന്ദ്രന്‍, ശരത്ചന്ദ്രന്‍ നാറാണത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജില്‍, വൈസ് പ്രസിഡന്റ് നജിഷ എടക്കുടി തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it