Latest News

ബൈക്കില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരിച്ചു

ബൈക്കില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരിച്ചു
X

മാള: കോണത്തുകുന്ന് ജനത കോര്‍ണറിന് വടക്കു ഭാഗത്ത് പെട്ടി ഓട്ടോറിക്ഷ ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. പൈങ്ങോട് കെ സി മൂലക്ക് തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ കളച്ചാട്ടില്‍ പ്രഭാകരന്‍ നായരുടെ മകന്‍ നന്ദകുമാര്‍ (35) ആണ് മരിച്ചത്. പെട്ടി ഓട്ടോറിക്ഷ ഇടവഴിയില്‍ നിന്നും പിന്നോട്ട് എടുക്കുന്നതിനിടെ മെയിന്‍ റോഡിലൂടെ വന്ന നന്ദകുമാറിന്റെ ബൈക്കില്‍ ഇടിച്ച് റോഡില്‍ വീണ് പരിക്കു പറ്റുകയായിരുന്നു. പരിക്കേറ്റ നന്ദകുമാറിനെ പരിസര വാസികള്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്നും മൂന്ന് വീടുകള്‍ക്ക് അപ്പുറമാണ് നന്ദകുമാറിന്റ വീട്. ഭാര്യ: രെജിത. മകന്‍: ആദിദേവ്. അമ്മ പീടിക പറമ്പില്‍ ശ്രീദേവി. സഹോദരങ്ങള്‍ മണികണ്ഠന്‍, മുരളി.

Next Story

RELATED STORIES

Share it