Latest News

മസ്ജിദുകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കരുതെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

മസ്ജിദുകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കരുതെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍
X

ആരാധനകള്‍ കൊണ്ട് സജീവമാകേണ്ട ഇടമാണ് പള്ളികളെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയായി മസ്ജിദുകളെ ഉപയോഗിക്കരുതെന്നും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാ ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ വരുന്ന ഇടമാണ് പള്ളികള്‍. അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുന്ന രീതിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ മസ്ജിദുകളിലേക്ക് വലിച്ചിഴക്കരുതെന്നും പള്ളികളെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരേ പള്ളികളില്‍ പ്രതിഷേധം ഉയരുമെന്ന് കഴിഞ്ഞ ദിവസം മുസ് ലിംലീഗ് നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. മുസ് ലിംലീഗ് നിലപാട് വിവാദമായ സാഹചര്യത്തിലാണ് ഖലീല്‍ തങ്ങളുടെ പ്രതികരണം.

Next Story

RELATED STORIES

Share it