Latest News

വര്‍ഗീയ വിഷം വമിക്കുന്നവരെ ചങ്ങലക്കിടാന്‍ ഭരണകൂടം മടിക്കുന്നു: കെഎംവൈഎഫ്

വര്‍ഗീയ വിഷം വമിക്കുന്നവരെ ചങ്ങലക്കിടാന്‍ ഭരണകൂടം മടിക്കുന്നു: കെഎംവൈഎഫ്
X

തിരുവനന്തപുരം: വര്‍ഗീയ വിഷം ചീറ്റി, സമൂഹത്തെ വിഭജിക്കുകയും, അന്യമത വിദ്വേഷം പരത്തുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയും, മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെയും നടപടിയെടുക്കാന്‍ ഭരണകൂടം മടിക്കുന്നതായി കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും, ജനറല്‍ സെക്രട്ടറി കാരാളി കെ സുലൈമാന്‍ ദാരിമിയും.

സത്യവിരുദ്ധമായ കാര്യങ്ങള്‍ ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് നിരന്തരമായി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്ന ബിജെപി അധ്യക്ഷന്‍ വര്‍ഗീയ കോമരം ആയി ഉറഞ്ഞു തുള്ളുകയാണ്. തികച്ചും വാസ്തവ വിരുദ്ധമായ തുടര്‍ച്ചയായ പോസ്റ്റുകളും പ്രസ്താവനകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് മാത്രമുള്ളതാണ് അതെന്ന് മനസ്സിലാക്കിയിട്ടും ഭരണകൂടം കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം സമനില നഷ്ടപ്പെട്ടവരെപോലെയാണ് പിസി ജോര്‍ജ്ജിന്റെ പെരുമാറ്റം. നാടുതോറും അയാള്‍ കടുത്ത വര്‍ഗീയത വിളിച്ചുപറഞ്ഞു നടക്കുകയാണ്. ഹിന്ദുത്വ വര്‍ഗീയ പ്രചാരകര്‍ ക്കെതിരെ സര്‍ക്കാറും പോലിും തുടരുന്ന ഈ നിഷ്‌ക്രിയത്വം അപലപനീയമാണ്. ഇനിയും മൗനം തുടരാനാണ് ഭാവം എങ്കില്‍ കെഎംവൈഎഫ് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it