Latest News

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ ഗര്‍ഭിണിയുടെ മരണത്തില്‍ ദുരൂഹത; പോലിസ് അന്വേഷണം ആരംഭിച്ചു

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ ഗര്‍ഭിണിയുടെ മരണത്തില്‍ ദുരൂഹത; പോലിസ് അന്വേഷണം ആരംഭിച്ചു
X

മാനന്തവാടി: ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ മരണപ്പെട്ടതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.

എടവക കല്ലോടി കൈതക്കെട്ട് ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന റിനിയുടെ ഗര്‍ഭസ്ഥ ശിശു ആദ്യം മരിച്ചിരുന്നു.

പനിയും ഛര്‍ദ്ദിയും കാരണമാണ് റിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞ് വന്നിരുന്ന റിനിയുടെ പെട്ടെന്നുണ്ടായ രോഗാവസ്ഥയിലും തുടര്‍ന്നുള്ള മരണത്തിലും ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ മാനന്തവാടി പോലിസില്‍ പരാതി നല്‍കിയത്. അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് പോലിസ് അന്വേഷണം തുടങ്ങി.

രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ റിനി ഏതാനും നാളുകള്‍ക്ക് ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു. സ്വന്തം വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. പിന്നീട് ശാരീരിക അസ്വസ്ഥത മൂലം നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയായാണെന്ന് വ്യക്തമായത്.

മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. പിന്നാലേ മാതാവും മരിച്ചു.

Next Story

RELATED STORIES

Share it