Latest News

ഉദ്ഘാടനത്തിനൊരുങ്ങുന്ന പഴയന്നൂരിലെ കെയര്‍ ഹോം കെട്ടിട സമുച്ചയങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

ഉദ്ഘാടനത്തിനൊരുങ്ങുന്ന പഴയന്നൂരിലെ കെയര്‍ ഹോം കെട്ടിട സമുച്ചയങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
X

തൃശൂര്‍: കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പഴയന്നൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഭവന സമുച്ചയങ്ങള്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീട് നല്‍കുന്ന രണ്ടാംഘട്ട പദ്ധതിയില്‍ 4 വീടുകള്‍ ഒരു ബ്ലോക്കില്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളില്‍ 40 വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളിലെ സൗകര്യങ്ങള്‍ കലക്ടര്‍ വിലയിരുത്തി. ഉദ്ഘാടനത്തിന് മുന്‍പ് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഗുണഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഓരോ വീടിന്റെയും അവകാശികളെ നിശ്ചയിക്കല്‍, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

ഓരോ വീടും 417 സ്‌ക്വയര്‍ ഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് കിടപ്പുമുറികള്‍ ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി പൊതുവയ കളിസ്ഥലം, ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവ ഫ്‌ലാറ്റിനോട് അനുബന്ധിച്ച് തയ്യറാക്കിയിട്ടുണ്ട്. ഇവയെല്ലാം കലക്ടര്‍ പരിശോധിച്ചു.

1.06 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടത്തില്‍ 3.72 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 91ലക്ഷം രൂപയും കൂടി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, തഹസില്‍ദാര്‍ എ എന്‍ ഗോപകുമാര്‍, കെയര്‍ ഹോം നോഡല്‍ ഓഫീസര്‍ ബിന്ദുമേനോന്‍,

കെയര്‍ ഹോം ജില്ലാ തല മേല്‍നോട്ട സമിതി ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ടി.കെ ലളിതാംബിക, നിര്‍മ്മിതി കേന്ദ്ര പ്രൊജക്റ്റ് മാനേജര്‍ ഷീജ ഫ്രാന്‍സിസ് തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it