Latest News

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു
X

തൃശൂര്‍: അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിലായിരുന്നു അനുമോദനം.

ദേവഹാര സി എസ്(മ്യുറല്‍ പെയിന്റിംഗ്), ആദിക പി എം(പ്രച്ഛന്നവേഷം), ഹിബ മറിയം കെ എസ്(യോഗ), അന്‍സ ഷെറിന്‍(പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്) എന്നിവരാണ് ജില്ലയില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുഖ്യാതിഥിയായി. 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ

ഭാഗമായാണ് ''ഉജ്ജ്വല ബാല്യം' പുരസ്‌കാരം. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി ജി, ഐ സി ഡി എസ് പ്രോഗ്രാം ഓഫിസര്‍ കെ കെ അംബിക, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് ലേഖ, ബാലസാഹിത്യകാരന്‍ സി ആര്‍ ദാസ്, സാഹിത്യകാരി സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it