ചുമര്‍ ശില്പകലാ ക്യാംപ് 18 മുതല്‍

ആലപ്പുഴ: കേരള ലളിതകലാ അക്കാദമി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് 18 മുതല്‍ 27 വരെ ആലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ''ചുമര്‍ ശില്പകലാ ക്യാംപ്'' സംഘടിപ്പിക്കുന്നു. 18ന് രാവിലെ 9.30 ന് എച്ച് സലാം എംഎല്‍എ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം എന്‍ ബാലമുരളീകൃഷ്ണന്‍ സ്വാഗതവും, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി വി ബാലന്‍, ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കെ, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ജു, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജി വേണുലാല്‍, ആര്‍ ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്, കരുമാടിക്കുന്നിന്‍ സ്മാരകം ചെയര്‍മാന്‍ എ ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസയും, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി കെ.വി.വിപിന്‍ദാസ് നന്ദിയും രേഖപ്പെടുത്തും. ക്യാമ്പില്‍ അശോക് കുമാര്‍, ജൂബിലന്റ് ഉണ്ണി, ഗണേഷ് കുമാര്‍ കെ ആര്‍, ശിവരാമന്‍, വെങ്കിടേശ്വരന്‍ എന്നീ അഞ്ച് ശില്പികളാണ് പങ്കെടുക്കുന്നത്. സിമന്റ് മാധ്യമമാക്കിക്കൊണ്ട് കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ക്യാമ്പില്‍ രചിക്കുന്നത്.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT