- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍'; പ്രഭാഷണം നടത്തി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വികസന പഠനസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 'കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍' എന്ന വിഷയത്തില്‍ മുന്‍ ധനകാര്യ മന്ത്രി പ്രഫ.തോമസ് ഐസക് പ്രഭാഷണം നടത്തി.
വികസനമെന്നാല്‍ അതിവേഗമുള്ള ഉല്‍പ്പാദനവളര്‍ച്ചക്കൊപ്പം ശരിയായ പുനര്‍വിതരണവും കൂടാതെ വളര്‍ച്ച സുസ്ഥിരമാവുകയും വേണം. കേരളത്തില്‍ വിതരണത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ മാനവശേഷിവികസനത്തിന് കാരണമാവുകയും ഈ വികസനത്തിന്റെ ഭാഗമായാണ് നമുക്ക് മറ്റു രാജ്യങ്ങളിലേക്ക് ജോലി സാധ്യത തേടി പോകാന്‍ കഴിഞ്ഞത്. ഇതാണ് കേരളത്തിന്റെ വികസനത്തിന്റെ ആദ്യഘട്ടം. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തപെട്ട പുനര്‍വിതരണത്തിന് നമുക്ക് സാധ്യമായത് ജനങ്ങള്‍ അതിനു വേണ്ടി ശക്തമായി പോരാടിയതിനാലാണ്. സ്‌കൂളുകളിലൂടെയാണ് കേരളത്തിന്റെ ആദ്യഘട്ട വികസനം സാധ്യമായതെങ്കില്‍ ഇനിയുള്ള സുസ്ഥിരവികസനം സാധ്യമാവുക ഉന്നത വിദ്യഭ്യാസ മേഖലയിലുണ്ടാകുന്ന സമഗ്രമാറ്റത്തിന്റെ ഭാഗമായാണ്. കേരളം ഒരു knowledge economy ആയി മാറുന്നതിന് നമുക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പണം കണ്ടെത്തുക എന്ന അതി പ്രധാന പ്രവര്‍ത്തനമാണ് കാഫ്ബി എന്ന നൂതന ആശയത്തിലൂടെ കേരളം ചെയ്തത്. തിരിച്ചടവ് ബാധ്യതയാവാത്തതരത്തില്‍ വളരെ ആസൂത്രിതമായാണ് കിഫ് ബിയിലൂടെയുള്ള കടമെടുപ്പ് നടത്തുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ കൊടുക്കാതെ കേരളത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവരുടെ ജനതയുടെ ജീവിതത്തെ കുറിച്ച് പരിഗണനയില്ലാത്തതിനാല്‍ പലപ്പോഴും അനുവദിക്കപെട്ട പണം പോലും ലാപ്‌സായി പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പ്രതിജ്ഞാ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വികസന പ0ന സ്‌കൂള്‍ ഡയറക്ടര്‍ ഡോ.മല്ലിക എം.ജി നന്ദി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















