Latest News

മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന നിര്യാതയായി

മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന നിര്യാതയായി
X

പെരിന്തല്‍മണ്ണ: മുസ്‌ലിംലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നാലകത്ത് സൂപ്പിയുടെ ഭാര്യ തായ്മഠത്തില്‍ റജീന കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മരണപ്പെട്ടു. 67 വയസായിരുന്നു. കൊല്ലത്തെ പരേതനായ അഡ്വ: ടി എച്ച് മൂസയുടെ മകളാണ്. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചക്ക് 12ന് താഴെക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മക്കള്‍: ഫാത്തിമ റസു, ഡോ. ഷാഹുല്‍ ഹമീദ് (കിംസ് അല്‍ ശിഫ ആശുപത്രി), ഡോ. ഐഷ റോഷിന്‍(ഖത്തര്‍).

മരുമക്കള്‍: ഡോ. ദില്‍ഷാദ് കാടേങ്ങല്‍, ഡോ. സമീഹ നങ്ങീലിക്കണ്ടി, ഡോ. ഫഹദ്(ഖത്തര്‍).

Next Story

RELATED STORIES

Share it