Latest News

ആറ് വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

ആറ് വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
X

മുട്ടില്‍: കുളത്തിലേക്ക് മീന്‍ പിടിക്കാന്‍ പോയ ആറ് വയസ്സുകാരന്‍ മുങ്ങിമരിച്ചു. മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്നാണ് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്.

സ്‌റ്റേഷന്‍ ഓഫിസര്‍ കെഎം ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ എസ് ഷജില്‍, സിയു പ്രവീണ്‍ കുമാര്‍, ആര്‍രാജേഷ്, സുജിത് എംഎസ്, സുനില്‍കുമാര്‍, കെഎസ് ശ്രീജിത്, പിസുധീഷ്, ഹോം ഗാര്‍ഡുമാരായ കെ ശിവദാസന്‍, പികെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it