മുസിരിസ് 'എന്റെ പൈതൃകം' സംസ്ഥാനതല പെന്‍സില്‍ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂര്‍: ലോകപൈതൃക ദിനമായ ഏപ്രില്‍ 18ന് മുസിരിസ് പൈതൃക പദ്ധതി കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'എന്റെ പൈതൃകം' മൊബൈല്‍ ഫോട്ടോഗ്രാഫി/ പെന്‍സില്‍ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.പെന്‍സില്‍ ചിത്രരചന മത്സരത്തില്‍ കൊല്ലം സിറ്റി സെന്‍ട്രല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സൂര്യദത്ത് എസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജഗന്നാഥ് കെ.എം , മൂന്നാം സ്ഥാനം പാലക്കാട് ജി.എച്ച്.എസ്.എസ് നെന്മാറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സി. സി. എന്നിവര്‍ കരസ്ഥമാക്കി.തൃശൂര്‍ ഗവ ഫൈന്‍ ആര്‍ട്‌സ് കോളേജ്പ്രിന്‍സിപ്പാള്‍മനോജ് കണ്ണന്‍കണ്‍വീനര്‍ ആയിട്ടുള്ള നാലംഗ കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാംസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ഥിക്ക് 15000 രൂപ, രണ്ടാംസ്ഥാനത്തിന് 10000 രൂപ മൂന്നാംസ്ഥാനത്തിന് 5000 രൂപ ക്യാഷ് െ്രെപസും മെമെന്റോയും നല്‍കും. സര്‍ട്ടിഫിക്കറ്റിനൊപ്പം വിജയികള്‍ക്ക് കുടുംബത്തോടൊപ്പം മുസിരിസ് പൈതൃക പദ്ധതിയിലെ വിനോദസഞ്ചാര പൈതൃക പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി താമസ സൗകര്യത്തോടുകൂടിയുള്ള ഒരു ദിവസത്തെ പൈതൃകബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ പൈതൃക കാഴ്ചകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ടൂറിസം വകുപ്പിന് കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അവതരിപ്പിച്ചതാണ് 'എന്റെ പൈതൃകം' എന്ന മൊബൈല്‍ ഫോട്ടോഗ്രാഫി/ പെന്‍സില്‍ ചിത്രരചന മത്സരം. പെന്‍സില്‍ ചിത്രരചന, മൊബൈല്‍ ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ മുസിരിസ് പൈതൃക പദ്ധതി സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ ഈ വിഭാഗത്തിലെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി.എം. നൗഷാദ് അറിയിച്ചു.
RELATED STORIES
ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMTഇനി സ്മാര്‍ട്ട് ഫോണും നെറ്റുമില്ലാതെ പണം കൈമാറാം; അറിയേണ്ടതെല്ലാം.....
9 March 2022 4:09 PM GMT