- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ വിപണന മേളയില്‍ വിജയം കൈവരിച്ച് കുടുംബശ്രീ; ഒന്നേകാല്‍ കോടി വിറ്റുവരവ്

തൃശൂര്‍: കൊവിഡ് മഹാമാരി കാലത്തും ഓണവിപണി കീഴടക്കി കുടുംബശ്രീയുടെ ഓണം വിപണന മേളകള്‍. 'കരുതലോടെ ആഘോഷിക്കാം, ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ 108 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 84 ഓണചന്തകളും നഗരസഭാ തലത്തില്‍ വടക്കാഞ്ചേരിയില്‍ നടന്ന 8 ചന്തകള്‍ ഉള്‍പ്പെടെ 20 ഓണ ചന്തകളും ജില്ലാതലത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത്, കലക്‌ട്രേറ്റ്, എം.ജി റോഡ്, കുടുംബശ്രീ ബസാര്‍ എന്നിവിടങ്ങളിലായി 4 ജില്ലാതല ഓണ ചന്തകളുമാണ് സംഘടിപ്പിച്ചത്.
കുടുംബശ്രീ ഉല്‍പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളൂം ഓണ വിപണന മേളകളിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സാധിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഓണം വിപണന മേളകളിലൂടെ ആകെ 1,25,56930 രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. 3077 ജെ.എല്‍.ജി ഗ്രൂപ്പുകളില്‍ നിന്ന് 5076559 രൂപയുടെ വിറ്റുവരവും 1822 സംരംഭക ഗ്രൂപ്പുകളില്‍ നിന്ന് 7480371 രൂപയുടെ വിറ്റുവരവും ലഭിച്ചു. ഓണം വിപണന മേളയുടെ വിറ്റുവരവില്‍ 8.44 ലക്ഷം വിറ്റ് വരവ് നേടി നെന്മണിക്കര സി.ഡി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഓണവിപണന മേളകള്‍ വലിയൊരു അനുഗ്രഹമായി മാറിയതായി ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















