- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണാഘോഷം; കൊവിഡ് പ്രതിദിന കേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം.
ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റര്‍ നിറയുന്ന സാഹചര്യമുണ്ടായില്ല. ഇളവുകള്‍ നല്‍കിയ ശേഷം ഏറ്റവും വ്യാപനമുണ്ടായ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 6 വെന്റിലേറ്ററുകളും 2 ഐസിയുകളും ഒഴിവാണ്. വടക്കന്‍ കേരളം അപ്പാടെ ആശ്രയിക്കുന്ന കോഴിക്കോട് 96ല്‍ 21 വെന്റിലേറ്റര്‍ ഒഴിവ്. ആകെ 982 വെന്റിലേറ്റില്‍ സര്‍ക്കാരാശുപത്രികളില്‍ 294 ഒഴിവ്. കോഴിക്കോട് 127 ഐസിയുകളില്‍ 32 മാത്രം ബാക്കി. മൊത്തം 1425ല്‍ ഇനി ബാക്കി 326. സര്‍ക്കാര്‍ മേഖലയിലെ മാത്രം കണക്കാണിത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രതിദിനം നാല്‍പ്പതിനായിരം വരെ എത്തിയേക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ഓണത്തിന് ശേഷമുള്ള വ്യാപനം ഉണ്ടായാലും മുതിര്‍ന്നവരിലെ വാക്‌സിനേഷനും താലൂക്കാശുപത്രികളിലടക്കം ഒരുക്കുന്ന വിദഗ്ദചികിത്സാ സംവിധാനങ്ങളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ മേഖലയില്‍ മാത്രം സംസ്ഥാനത്താകെ 982 വെന്റിലേറ്റില്‍ 294 ഒഴിഞ്ഞ് കിടക്കുന്നു. 1425 ഐസിയുകളില്‍ 326 ഒഴിവുണ്ട്. സ്വകാര്യ മേഖളയില്‍ 5637 ഐസിയുകളില്‍ 2545 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. വെന്റിലേറ്ററുകളില്‍ 1431ല്‍ 530 എണ്ണവും ഒഴിവാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















