അബ്ദുല്‍ റസാഖിലൂടെ തിളങ്ങി മാത്തൂര്‍

പാലക്കാട്: ഓണസമ്മാനമായി മാത്തൂരുകാര്‍ക്ക് അഭിമാനിക്കാന്‍ അബ്ദുല്‍ റസാഖിന്റെ വെങ്കലമെഡല്‍. ഒറ്റവരി ട്രാക്കില്‍ നിന്നുയര്‍ന്ന് അണ്ടര്‍ 20 ലോക അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ മെഡല്‍ നേടി പരുത്തിപ്പുള്ളി സ്വദേശി അബ്ദുല്‍ റസാഖ് തിളങ്ങി. കെനിയയിലെ നെയ്‌റോബിയില്‍ നടന്ന അതലറ്റിക് മീറ്റില്‍ 4ഃ400 മിക്‌സഡ് റിലേയിലാണ് അബ്ദുള്‍ റസാഖ് ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം മെഡല്‍ നേടിയത്. ജൂനിയര്‍ അതലറ്റിക്‌സില്‍ ആദ്യമായാണ് കേരളത്തില്‍ മെഡലെത്തുന്നത്.
ഇന്ത്യന്‍ ടീമിലെ ഏക മലയാളിയെന്നും നാടിന് അഭിമാനിക്കാം. അബ്ദുല്‍ റസാഖിന് ലഭിക്കുന്ന ആറാമത്തെ അന്താരാഷ്ട്ര മെഡലാണിത്. ഹോങ്കോങ്ങില്‍ നടന്ന യൂത്ത് ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും മിക്‌സഡ് റിലേയിലും സ്വര്‍ണം നേടി. കസാഖിസ്താനില്‍ നടന്ന അണ്ടര്‍ 20 യുറേഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളിയും 4ഃ400 റിലേയില്‍ സ്വര്‍ണവും നേടി.
കാഠ്മണ്ഡുവില്‍ നടന്ന സാഫ് ഗെയിംസില്‍ റിലേയില്‍ വെള്ളി നേടിയ ടീമിലും അബ്ദുല്‍ റസാഖ് അംഗമായിരുന്നു. മാത്തൂര്‍ സിഎഫ്ഡി സ്‌കൂളിലെ കായിക അധ്യാപകന്‍ കെ സുരേന്ദ്രനുകീഴിലാണ് അബ്ദുള്‍ റസാഖ് പരിശീലിച്ചത്.
RELATED STORIES
ഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി
21 May 2022 6:17 PM GMTകുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMT