Latest News

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണം; വിമന്‍ ജസ്റ്റിസ് വെര്‍ച്ചല്‍ പ്രക്ഷോഭം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണം; വിമന്‍ ജസ്റ്റിസ് വെര്‍ച്ചല്‍ പ്രക്ഷോഭം
X

കോഴിക്കോട്: 'സ്ത്രീധനം, ഗാര്‍ഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം, തിരുത്തണം കേരളം' എന്ന തലക്കെട്ടില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ ഒരു മാസം നീണ്ടു നിന്ന കാംപയിനിന്റെ സമാപനമായി വെര്‍ച്വല്‍ പ്രക്ഷോഭം, മനുഷ്യാവകാശ പ്രവര്‍ത്തകയും ലക്‌നൗ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രഫ. രൂപ് രേഖ് വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണം, സ്ത്രീധനം പോലുള്ള സാമൂഹ്യ വിപത്തുകള്‍ അവസാനിപ്പിക്കാന്‍ സമൂഹവും ഭരണകൂടവും കൂട്ടായ പരിശ്രമം നടത്തണം. സ്ത്രീകള്‍ക്ക് തുല്യ പൗരവകാശങ്ങള്‍ വക വെക്കുന്ന സമൂഹത്തില്‍ മാത്രമേ അതിക്രമങ്ങള്‍ അവസാനിക്കുകയുള്ളൂ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം പ്രതികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നും പ്രക്ഷോഭം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.

കെ കെ രമ എംഎല്‍എ, കബനി(ചലച്ചിത്ര നടി), ആദം അയ്യൂബ്, വാളയാര്‍ അമ്മ ഭാഗ്യവതി, ഡോ. ടി ടി ശ്രീകുമാര്‍, ഡോ. രേഖാ രാജ്, ഡോ. പിജെ വിന്‍സന്റ്, നാന്‍സി പോള്‍, ഡോ. സോയ ജോസഫ്, അഡ്വ. ഡോ. ഹിന്ദ്, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. ലീലാമണി, ഷബ്‌ന സിയാദ്, ഷിജിന തന്‍സീര്‍, വിനീത വിജയന്‍, കെഎസ്. സുദീപ്, അഷ്‌കര്‍ കബീര്‍,

മാഗ്ലിന്‍ ഫിലോമിന, ആശാ റാണി, പ്രേമ പിഷാരടി, ആഭ മുരളീധരന്‍, സുബൈദ കക്കോടി, ഉഷാകുമാരി, മിനി വേണു ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലാണ് പ്രക്ഷേപണം നടന്നത്. കലാ രൂപങ്ങളുടെ അവതരണവും വെര്‍ച്വല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it