Latest News

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; മാനിന്റെ തലയൊട്ടിയും തോക്കും പിടിച്ചെടുത്തു

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; മാനിന്റെ തലയൊട്ടിയും തോക്കും പിടിച്ചെടുത്തു
X

തൃശൂര്‍: രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വീട്ടില്‍ നിന്നും മാനിന്റെ കൊമ്പും തോക്കും കണ്ടെത്തി. ചാലക്കൂടി വെട്ടുകടവ് സ്വദേശി സന്ദീപ് ആണ് പിടിയിലായത്. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.അശ്വിന്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു എയര്‍ പിസ്റ്റണും മാനിന്റെതാണെന്നു കരുതുന്ന തലയോട്ടിയും കണ്ടെത്തി. തലയോട്ടി കേസന്വേഷണത്തിനായി പരിയാരം ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറി. പരിശോധനയില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രദീപ്, പ്രിവന്റീവ് ഓഫീസര്‍ പി.പി.ഷാജു , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ്, അനീസ് മുഹമ്മദ്, സി.വി.രാജേന്ദ്രന്‍ , വിപിന്‍ രാജ്.ടി.ആര്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിജി.സി.എന്‍ , െ്രെഡവര്‍ എം.ആര്‍.ഷാജി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it