- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയിച്ചിട്ടും 5009 പേര്‍ പ്ലസ് വണ്ണിന് പുറത്ത്; കാസര്‍കോഡ് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിക്ക് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട്

കാസര്‍ഗോഡ്: ഈ വര്‍ഷം ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി എഴുതി വിജയിച്ച കുട്ടികളില്‍ നിന്ന് 5009 പേര്‍ പ്ലസ് വണ്‍ സീറ്റില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി ആവശ്യപ്പെട്ടു.
19337 പേര്‍ പരീക്ഷ എഴുതിയ ജില്ലയില്‍ 19287(99.74%)പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പക്ഷേ ജില്ലയില്‍ ആകെ 90 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി 10698 മെറിറ്റ് സീറ്റുകളും, 3328നോണ്‍ മെറിറ്റ് സീറ്റുകളും,252 സ്‌പോര്‍ട്‌സ് ക്വാട്ടകളും ഉള്‍പ്പെടെ 14278 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ബാക്കിയുള്ള 5009 (25.98%) വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പഠനത്തിന് സീറ്റില്ലാത്ത അവസ്ഥയാണ്. ജില്ലയില്‍ പര്യാപ്തമായ സീറ്റുകളില്ലാത്തത് കൊണ്ട് തന്നെ മംഗലാപുരത്തെയും മറ്റും െ്രെപവറ്റ് സ്‌കൂളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.
അത് കൊണ്ട് തന്നെ പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അനുവദിക്കുകയോ അധിക ബാച്ചുകള്‍ അനുവദിക്കുകയോ ആണ് ഇതിനൊരു പരിഹാരം. ഇല്ലെങ്കില്‍ ജില്ലയിലെ നാലിലൊന്ന് വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പഠനം ഒരു സ്വപനമായി മാറും. അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈകൊള്ളണമെന്നും ഇല്ലാത്ത പക്ഷം സര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് തുടക്കം കുറിക്കുമെന്നും ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















