Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരേ ഭൂമി തട്ടിപ്പ് പരാതി നല്‍കി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരേ ഭൂമി തട്ടിപ്പ് പരാതി നല്‍കി
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരേ ഭൂമി തട്ടിപ്പ് പരാതി നല്‍കി നല്‍കി തിരുവനന്തപുരം കഴക്കുട്ടം സ്വദേശി . പരാതിയിന്മേല്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ് പരാതി ലഭിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത് 2020 ല്‍ ആണെന്ന് പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി എന്നാല്‍ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ അന്വേഷണം തുടരുകയാണ്. പോറ്റി പലിശയ്ക്ക് നല്‍കിയ പണത്തിലും അന്വേഷണം ഉണ്ടാകും. ശബരിമല സ്വര്‍ണക്കൊളള നടന്ന കാലത്താണോ പലിശ ഇടപാടും ഭൂമിയിടപാടും നടത്തിയതെന്നടക്കമുള്ള കാര്യങ്ങളും എസ്‌ഐടി സംഘം അന്വേഷിച്ചറിയും.

Next Story

RELATED STORIES

Share it