Latest News

ആരാധനാലയങ്ങളില്‍ ഇളവ് അനുവദിക്കണം: കീഴാറ്റൂര്‍ പഞ്ചായത്ത് സമസ്ത കോര്‍ഡിനേഷന്‍ പ്രധിഷേധ സംഗമം നടത്തി

ആരാധനാലയങ്ങളില്‍ ഇളവ് അനുവദിക്കണം:   കീഴാറ്റൂര്‍ പഞ്ചായത്ത് സമസ്ത കോര്‍ഡിനേഷന്‍ പ്രധിഷേധ സംഗമം നടത്തി
X

പെരിന്തല്‍മണ്ണ: വെള്ളിയാഴ്ച ജുമുഅക്കും ബലി പെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നടന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പഞ്ചായത്ത് സമസ്ത കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമസ്ത മഞ്ചേരി മണ്ഡലം പ്രസിഡന്റ് സയ്യിദ് ബി എസ് കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അസീസ് പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് സര്‍ഗലയ സമിതി മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഫൈറൂസ് ഫൈസി ഒറവംപുറം മുഖ്യപ്രഭാഷണം നടത്തി. കീഴാറ്റൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ബഷീര്‍ മാസ്റ്റര്‍, റഫീഖ് പറമ്പൂര്‍, വാര്‍ഡ് മെമ്പര്‍ ലത്തീഫ്, ഹനീഫ അശ്‌റഫി നെന്മിനി, ഹുസൈന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഷാജഹാന്‍ ഫൈസി മഖാംപടി, നജീര്‍ ടി കെ, റാഷിദ് ഒറവംപുറം, അനസ് പൂന്താനം, യൂനുസ് ഫൈസി,ഫൈസല്‍ പൂന്താനം,മാനുപ്പാക്ക പൂന്താവനം, റിയാസ് ഫൈസി, ഉമ്മര്‍ക്ക തോളൂര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it