Latest News

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക; പേരാമ്പ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക; പേരാമ്പ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി
X

പേരാമ്പ്ര: മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ലെന്നും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണുള്ളതെന്നും പദ്ധതികള്‍ പൂര്‍ണ്ണമായും അടിയന്തരമായി നടപ്പിലാക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്ന് 2011 മുതല്‍ കേരളത്തില്‍ നടപ്പാക്കി വന്നിരുന്ന മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ് ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തിലും നിലച്ചിരിക്കുന്നതെന്നും പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട പദ്ധതിയില്‍ ഇതര വിഭാഗത്തെ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഈ പദ്ധതി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമപദ്ധതികള്‍ക്ക് ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമനിര്‍മ്മാണം നടത്തണമെന്നും 2016ലും 2021ലും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പാലോളി കമ്മറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മത് അഷ്‌റഫ് ആവശ്യപ്പെട്ടു.

ഇതര സമുദായങ്ങള്‍ക്ക് നല്‍കി വരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് തന്നെ ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. ഇതോടൊപ്പം മുസ്‌ലിം വിഭാഗത്തെ അരികുവല്‍ക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള ശ്രമവും നടക്കുന്നു. മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗനണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി അറിയിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ പ്രസിഡണ്ട് വി നൗഷാദ്, കെ.വി ജസീല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it