- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം: പോപുലര്‍ ഫ്രണ്ട്

കണ്ണൂര്‍: മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി അനസ് ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005 ല്‍ അന്നത്തെ യുപിഎ ഗവണ്‍മെന്റാണ് കേരളത്തിലടക്കം ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷനെ നിയോഗിച്ചത്. 2006 നവംബറോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിമിഷം വരെ ശുപാര്‍ശകള്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ കേരള കേന്ദ്ര സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തെങ്കിലും ചില കാര്യങ്ങള്‍ ചെയ്യുമ്പോഴേക്കും മുസ്‌ലിംകള്‍ അനര്‍ഹമായത് എന്തൊക്കെയോ നേടിയെടുത്തു എന്നുള്ള ആര്‍എസ്എസിന്റെ കള്ളപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് ഇവിടെ ഭരണം നടത്തിയവര്‍ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇതിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭങ്ങളുമായി തെരുവിലുണ്ടാകുമെന്നും അദ്ദേഹം ഭരണക്കാരെ ഓര്‍മ്മിപ്പിച്ചു. രാവിലെ 10:30 നു കണ്ണൂര്‍ സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ്റ്റാന്റില്‍ സമാപിച്ചു. കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുസവ്വിര്‍, അഫ്‌സല്‍ കക്കാട് സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















