Latest News

ബലിപെരുന്നാള്‍ ദിവസത്തെ വിവിധ പരീക്ഷകള്‍ മാറ്റിവെക്കുക: എസ്‌ഐഒ

ബലിപെരുന്നാള്‍ ദിവസത്തെ വിവിധ പരീക്ഷകള്‍ മാറ്റിവെക്കുക: എസ്‌ഐഒ
X

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ബലി പെരുന്നാള്‍ ദിവസം നടത്താന്‍ തീരുമാനിച്ച വിവിധ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എസ്‌ഐഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പ്ലസ് വണ്‍, പ്ലസ് ടു തുല്യതാ പരീക്ഷ, കുസാറ്റ് സെമസ്റ്റര്‍ പരീക്ഷകള്‍, മെഡിക്കല്‍ കോളജ് അവസാന വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍, മൂന്നാം വര്‍ഷ ബിടെക് പരീക്ഷകള്‍ തുടങ്ങിയ പരീക്ഷകളാണ് അന്നേദിവസം നടക്കുന്നതായി അറിയിപ്പുകള്‍ വന്നിട്ടുള്ളത്.

നിലവില്‍ ഈ പരീക്ഷകള്‍ ഒന്നും മാറ്റി വെച്ചിട്ടില്ല. ബലി പെരുന്നാള്‍ ആഘോഷ ദിവസത്തെ പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.

പരാതി ഉന്നയിച്ച് കൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും എസ്‌ഐഒ നിവേദനം നല്‍കി.

എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ അബ്ദുല്‍ ജബ്ബാര്‍, സഈദ് കടമേരി, ഷമീര്‍ ബാബു, സി.എസ് ഷാഹിന്‍, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ് വി, തശരീഫ് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it