Latest News

പേരാമ്പ്രയിലെ റോഡ് വികസനം വേഗത്തിലാക്കും: ടി പി രാമകൃഷ്ണന്‍ എംഎല്‍എ

പേരാമ്പ്രയിലെ റോഡ് വികസനം വേഗത്തിലാക്കും: ടി പി രാമകൃഷ്ണന്‍ എംഎല്‍എ
X

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ റോഡുകളുടെ വികസന നടപടികള്‍ വേഗത്തിലാക്കുമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി എംഎല്‍എ യുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പേരാമ്പ്രചെമ്പ്ര റോഡ്, പൈതോത്തു റോഡ് താനിക്കണ്ടി റോഡ്, വടക്കുംപാട് വഞ്ചിപ്പാറ റോഡ് എന്നിവയുടെ പ്രവര്‍ത്തി അതിവേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

പേരാമ്പ്ര ബൈപാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ആദ്യഘട്ടത്തില്‍ ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി ലെവലിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മരം മുറിച്ചു മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകണമെന്നും. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

പേരാമ്പ്ര നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കേരള സര്‍ക്കാര്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന പ്രാവര്‍ത്തികമാക്കുന്ന പേരാമ്പ്ര ബൈപ്പാസ് 47.29 കോടി രൂപയ്ക്കാണ് നിര്‍മ്മിക്കുന്നത്.

പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലും നൊച്ചാട് പഞ്ചായത്തിലുമായി നടന്ന യോഗങ്ങളില്‍ ആര്‍.ബി.ഡി.സി, യു.എല്‍.സി.സി, വാട്ടര്‍ അതോറിറ്റി, കുറ്റിയാടി ഇറിഗേഷന്‍, കെ എസ് ഇ ബി, ടെലിഫോണ്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it