Latest News

രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍

രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സെപ്തംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. സൈഡസ് വാക്‌സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും. ഫെബ്രുവരിയോടെ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാല്‍, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് പീഡിയാട്രിക് അസോസിയേഷന്‍ ഉള്‍പെടെ സംഘടനകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it