Latest News

220 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

220 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
X

മാള: അഷ്ടമിച്ചിറയിൽ നിന്നും 220 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. മാള എക്സൈസ് റേഞ്ച് ടീം അഷ്ടമിച്ചിറ സ്വദേശി ചെമ്മാലത്തു വീട്ടിൽ ആഷ്‌ലിയുടെ വീടിന്റെ പുറകുവശത്ത് നിന്നും 220 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. അഷ്ടമിച്ചിറ ദേശത്ത് വൻതോതിൽ ചാരായ വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ഇയാളെ പ്രതിയാക്കി കേസെടുത്തു. പ്രീവന്റീവ് ഓഫീസർ ഇ പി ദിബോസ്, ജോഷി ചക്കാലക്കൽ, കെ ജി സന്തോഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ഐവി സാബു, വനിതാ ഓഫീസർ പിഎസ് രജിത എന്നിവരുടെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്. പിടികൂടിയ വാഷ് സംഘം നശിപ്പിച്ചു.

Next Story

RELATED STORIES

Share it