Latest News

കോഴിക്കോട് കൊവിഡ് ആശുപത്രികളിൽ 2,170 കിടക്കകൾ ഒഴിവ്

കോഴിക്കോട് കൊവിഡ് ആശുപത്രികളിൽ 2,170 കിടക്കകൾ ഒഴിവ്
X


കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളിലെ

3,468 കിടക്കകളിൽ 2,170 എണ്ണം ഒഴിവുണ്ട്. 140 ഐ.സി.യു കിടക്കകളും 51 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 601 കിടക്കകളും ഒഴിവുണ്ട്. 16 സർക്കാർ 771 കിടക്കകൾ, 57 ഐ.സി.യു, 40 വെന്റിലേറ്റർ, 370 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,201 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 389 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,558 കിടക്കകളിൽ 1,918 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it