Latest News

400 കോടിയുടെ ബിജെപി കുഴല്‍പണ കേസ്: അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും

400 കോടിയുടെ ബിജെപി കുഴല്‍പണ കേസ്: അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും
X

തൃശൂര്‍: 400 കോടിയുടെ കുഴല്‍ പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല വട്ടം ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.

ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ തൃശൂരില്‍ വിളിച്ചു വരുത്തി പോലിസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.

ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പോലിസ് ഇന്നലെ വിട്ടയച്ചു.

കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കുഴല്‍ പണം കടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ രണ്ട് വലിയ ബാഗുകള്‍ ഹെലികോപ്റ്ററില്‍ നിന്ന് കൊണ്ട് പോകുന്നതിന്റെ വീഡീയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ബാഗുകളില്‍ എന്തായിരുന്നെന്ന് പരിശോധിക്കാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നും പോലിസിന്റെ കണ്ണ് വെട്ടിക്കാനായിരുന്നു ഹെലികോപ്റ്റര്‍ യാത്രകളെന്നും ആരോപണം ഉയര്‍ന്നു.

Next Story

RELATED STORIES

Share it