- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോടികള്‍ തട്ടിച്ച് മുങ്ങിയ കമ്പനികള്‍ വീണ്ടും രംഗത്ത്

കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: കേരളത്തില്‍ നിരവധി പേരുടെ കയ്യില്‍ നിന്നും മണി ചെയിന്‍ മാതൃകയില്‍ പണം വാങ്ങി തട്ടിപ്പ് നടത്തി കേരളത്തില്‍ നിന്നും മുങ്ങിയയാള്‍ വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയതായി പരാതി. എംസിടി എന്ന കമ്പനിയാണ് ലോക്ക് ഡൗണ്‍ സമയത്ത് തട്ടിപ്പുമായി വീണ്ടും സജീവമായിരിക്കുന്നതെന്നാണ് ആരോപണം. ടോള്‍ ഡീല്‍ വെന്‍ജ്വര്‍ എന്ന പേരിലും മറ്റു പല പേരുകളിലുമായി ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു വരികയാണ്.
എംടിസി എന്ന കമ്പനിയുടെ അമരക്കാരായ രണ്ടുപേരെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നവര്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത് ഈ അറസ്റ്റിന്റെ പേര് പറഞ്ഞാണ്. തെറ്റിദ്ധാരണയുടെ പേരില്‍ തങ്ങളുടെ രണ്ടു സഹ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു അമളി പറ്റിയ പോലീസ് വെറുതെ വിട്ടു എന്നും പറഞ്ഞാണ് കമ്പനി മാര്‍ക്കറ്റിങ് നടത്തുന്നത്.
ട്രേഡിങ്ങിന്റെ പേരില്‍ പണം വാങ്ങി തട്ടിക്കുന്ന സംഘങ്ങള്‍ ഇന്ന് കേരളത്തില്‍ വ്യാപകമാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ സജീവമാകാന്‍ ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം ഈ തട്ടിപ്പിനെ സംബന്ധിച്ച് പരാതി നല്‍കാന്‍ കൊല്ലം ജില്ലയിലെ ഒരു പോലിസ് സ്‌റ്റേഷനില്‍ പോയ ഒരാളോട് കേസ് എടുക്കാന്‍ ഒരു താല്പര്യവും ഇല്ലാത്ത പോലെയാണ് പോലിസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. കുറ്റവാളിയെ പോലെ മാറ്റി നിര്‍ത്തിയെന്നും മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















