Latest News

ലോക്ക് ഡൗണിൽ തകർന്ന ഹോട്ടൽ മേഖലയ്ക്ക് അടിയന്തിര പാക്കേജ്‌ വേണം: കെഎച്ച്ആർഎ

ലോക്ക് ഡൗണിൽ തകർന്ന ഹോട്ടൽ മേഖലയ്ക്ക് അടിയന്തിര പാക്കേജ്‌ വേണം: കെഎച്ച്ആർഎ
X

കായംകുളം : കൊവിഡിനെ തുടർന്ന് ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പാർസൽ സേവനം അനുവദിച്ചെങ്കിലും പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്തതിനാൽ 90%

ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ചെറുകിട ഹോട്ടലുകൾക്കും ഗുണകരമാകുന്ന രീതിയിൽ ബഡ്ജറ്റിൽ അടിയന്തര പാക്കേജ് തയ്യാറാക്കിയാൽ മാത്രമേ ഈ മേഖലയ്ക്ക് ലോക്ഡൗൺ ശേഷം തുറന്നു പ്രവർത്തിക്കാൻ കഴിയു .കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് അനുവദിച്ചത് പോലെ വൈദ്യുതി,വെള്ളക്കരം,ജി എസ് ടി കുടിശ്ശികകൾ പിഴ പലിശ ഒഴിവാക്കി ഘട്ടം ഘട്ടങ്ങളായി അടയ്ക്കുവാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ഹോട്ടൽ റസ്റ്റോറൻറ് മേഖലയ്ക്ക് ഉത്തേജനം പകരുന്ന അടിയന്തര നടപടികൾ കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എന്നും അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് നാസർ പി താജ് അധ്യക്ഷത വഹിച്ചു.

ദിലീപ് സി മൂലയിൽ,എസ് കെ നസീർ ,ജോർജ് ചെറിയാൻ,മുഹമ്മദ് കോയ,റോയി മഡോണ, എം എ കരീം,വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it