Latest News

ചാരായവുമായി യുവാവിനെ വീട്ടില്‍ നിന്നും പിടികൂടി

ചാരായവുമായി യുവാവിനെ വീട്ടില്‍ നിന്നും പിടികൂടി
X

മാള: രണ്ട് ലിറ്റര്‍ ചാരായവുമായി യുവാവിനെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടി. അന്നമനട തൈക്കൂട്ടം കനാല്‍ ദേശത്ത് ഇല്ലിക്കപറമ്പില്‍ മഹേഷിനെ (26) യാണ് പിടികൂടിയത്. മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും അടക്കമാണ് യുവാവിനെ പിടികൂടിയത്. മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷും പാര്‍ട്ടിയും കൂടി ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഈ മേഖലയില്‍ ചാരായ വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ ഇ പി ദിബോസ്, ജോഷി ചക്കാലക്കല്‍, കെ ജി സന്തോഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി രാജേഷ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it