Latest News

ദേവഗണങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനാകും: എം എ ബേബി

ദേവഗണങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനാകും: എം എ ബേബി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നും ദേവഗണങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനാകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. എന്‍എസ്എസിനും പ്രതിപക്ഷത്തിനുമെതിരേയും ബേബി വിമര്‍ശനം ഉന്നയിച്ചു. അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവര്‍ക്ക് മുന്നിലല്ല എന്നും എംഎ ബേബി പറഞ്ഞു.

പ്രതിപക്ഷം ഹീനമായ നുണകള്‍ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും എം എ ബേബി പറഞ്ഞു.

Next Story

RELATED STORIES

Share it