Latest News

പിണറായി വിജയന്‍ അസുരനാണെന്ന് കെ സുധാകരനും കെ സുരേന്ദ്രനും

പിണറായി വിജയന്‍ അസുരനാണെന്ന്  കെ സുധാകരനും കെ സുരേന്ദ്രനും
X

കോഴിക്കോട്: അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ബിജെപി നേതാവ് കെ സുരേന്ദ്രനും. പിണറായി വിജയനെ അസുരനെന്ന് വിളിച്ചാണ് ഇരു നേതാക്കളും രംഗത്തെത്തിയത്.

ദേവഗണങ്ങള്‍ ഒരിക്കലും അസുരന്‍മാരുമായി കൂട്ട് കൂടാറില്ല എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ശബരിമലയെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പന്‍ മാപ്പ് നല്‍കില്ലെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ പലയിടങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. തളിപ്പറമ്പ് നിയോജയക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ആള്‍ക്കാരെത്തി. ഗോവിന്ദന്‍ മാസ്റ്ററുടെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ആളെത്തിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അസുരനാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച പിണറായി വിജയന്‍ നാല് വോട്ടിന് വേണ്ടി മലക്കം മറിയുകയാണ്. ആയിരം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ല എന്ന് പറഞ്ഞ ഇരട്ടചങ്കന്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it