Latest News

ശബരിമല വിഷയം: യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് എ കെ ബാലന്‍

ശബരിമല വിഷയം: യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് എ കെ ബാലന്‍
X

പാലക്കാട്: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഈ വിഷയം പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍ എന്നും അദ്ദേഹം ചോദിച്ചു.

'മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്, തിരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്. ദൈവ വിശ്വാസികള്‍ ഇതിന് പകരം ചോദിക്കും' എ കെ ബാലന്‍ ആവര്‍ത്തിച്ചു. ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണ്. അതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും ബാലന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it