Latest News

എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ പൊറിക്കില്ലെന്ന് കെ മുരളീധരന്‍

എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ പൊറിക്കില്ലെന്ന് കെ മുരളീധരന്‍
X

തിരുവനന്തപുരം: എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് കെ മുരളീധരന്‍. ജനങ്ങള്‍ക്ക് ഉപകാരം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേമം മണ്ഡലത്തില്‍ മാബി സഖ്യമുണ്ടെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ നേമം മണ്ഡലത്തില്‍ സഖ്യമുണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്‌കാരം ഇല്ലെന്നും അതിന് മുതിരില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അങ്ങനെ ഒരു ആരോപണം ഉന്നയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മാപ്പു പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയത് 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. അധികാരത്തില്‍ എത്തുകയും ചെയ്യും. മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it