Latest News

തൃശൂര്‍ ജില്ലയിലെ പോളിങ്ങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 1, 2, 3 തീയതികളില്‍ വോട്ട് ചെയ്യാം

തൃശൂര്‍ ജില്ലയിലെ പോളിങ്ങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 1, 2, 3 തീയതികളില്‍ വോട്ട് ചെയ്യാം
X

തൃശൂര്‍: ജില്ലയില്‍ പോളിങ്ങ് ഡ്യൂട്ടിക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ (ബി.ഡി ഒ മാര്‍) ഓഫീസുകളിലും തൃശൂര്‍ മണ്ഡലത്തില്‍ ജില്ലാ സിവില്‍ സ്‌റ്റേഷനിലെ പതിമൂന്നാം നമ്പര്‍ മുറിയിലും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സജ്ജീകരണമാണ് ഈ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. പോളിങ്ങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ ഫോറം 12 ല്‍ അവരവര്‍ക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തിലെ വണാധികാരിക്ക് തപാല്‍ വോട്ടിനായി അപേക്ഷ നല്‍കുകയോ പോളിങ്ങ് നിയമന ഉത്തരവുമായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഹാജരാവുകയോ വേണമെന്ന്

ജില്ലാകലക്ടര്‍ അറിയിച്ചു. നിലവില്‍ തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരും അവരവര്‍ക്ക് വോട്ടവകാശമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഹാജരായാല്‍ മതി. ഏപ്രില്‍ 3 ന് ഇലക്ഷന്‍ റിഹേഴ്‌സല്‍ ക്ലാസ് നിശ്ചയിച്ച പോളിങ് ഉദ്യോഗസ്ഥരും നിയമന ഉത്തരവുമായി അവരവര്‍ക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തിലെ വോട്ടര്‍ സഹായ കേന്ദ്രത്തില്‍ എത്തേണ്ടതാണ്.

Next Story

RELATED STORIES

Share it