Latest News

നിയമസഭാ തിരഞ്ഞെടുപ്പ് തപാല്‍ വോട്ടിങ് ഇന്നു മുതല്‍

നിയമസഭാ തിരഞ്ഞെടുപ്പ് തപാല്‍ വോട്ടിങ് ഇന്നു മുതല്‍
X

തൃശൂര്‍: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 80 വയസ്സിന് മുകളിലുളളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, രോഗം സംശയിക്കുന്നവര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നേരിട്ട് ഹാജരാകാത്ത (ആ ബ്‌സെന്റി വോട്ടര്‍മാര്‍ )

സമ്മതിദായകര്‍ക്കുള്ള തപാല്‍ വോട്ടിങ് ഇന്നു മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആബ്‌സെന്റി വോട്ടര്‍മാരുടെ പട്ടികയില്‍

37,828 പേരാണ് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇവരുടെ വാസസ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി വോട്ട് രേഖപ്പെടുത്തും.

ഇവര്‍ക്ക് അഞ്ച് ദിവസങ്ങളിലായി തപാല്‍ വോട്ടു ചെയ്യാന്‍ അവസരമൊരുങ്ങും. തപാല്‍ വോട്ടുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലയില്‍ 396 പ്രത്യേക പോള്‍ ടീമുകളെ നിയമിച്ചിട്ടുണ്ട്.

പോള്‍ ടീം നേരിട്ട് നല്‍കുന്ന ബാലറ്റുകള്‍ അപ്പോള്‍ തന്നെ വോട്ട് ചെയ്ത് തിരികെ നല്‍കണം. ബാലറ്റ് പോള്‍ ടീമില്‍ നിന്നും വാങ്ങി പിന്നീട് വോട്ട് ചെയ്ത് നല്‍കാന്‍ അനുവദിക്കില്ല.

ഫോറം 12ഡി അപേക്ഷകള്‍ നല്‍കിയ ഏതെങ്കിലും വ്യക്തിയുടെ അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഉളളടക്കം ചെയ്യാത്തതിന്റെ പേരിലോ ഒപ്പ് വെയ്ക്കാത്തതിന്റെ പേരിലോ സമ്മതിദായകന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിലെ തെറ്റ് മൂലമോ തളളപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോളിങ് സ്‌റ്റേഷനില്‍ നേരിട്ട് പോയി വോട്ട് ചെയ്യാവുന്നതാണ്.

ജില്ലയില്‍ നിയമിച്ച 396 പോള്‍ ടീമുകള്‍ വരണാധികാരികള്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. ഒരു പോള്‍ ഓഫിസര്‍, ഒരു പോള്‍ അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു വീഡിയോഗ്രാഫര്‍, പോലിസ്, റൂട്ട് ഓഫീസര്‍മാരായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഒരു ടീമില്‍ അംഗങ്ങളായിരിക്കും. വോട്ടിങ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാര്‍ക്ക് ഈ ടീമിനെ അനുഗമിക്കാവുന്നതാണ്. ഇത്തരം ഏജന്റുമാരെ നിയമിക്കുന്നതിന് ഓരോ സ്ഥാനാര്‍ത്ഥിയും വരണാധികാരി മുമ്പാകെ അപേക്ഷ നല്‍കണം. പോള്‍ ടീമുകള്‍ക്ക് സഞ്ചരിക്കുന്നതിന് 396 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുന്നതും പോള്‍ തിയ്യതിയില്‍ ഇലക്ഷന്‍ ഡ്യൂട്ടി അല്ലാത്ത മറ്റ് ഡ്യൂട്ടികള്‍ നിര്‍വ്വഹിക്കുന്ന അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ നിന്ന് അപേക്ഷിച്ച 1857 ജീവനക്കാര്‍ക്കായി മാര്‍ച്ച് 28, 29, 30 തീയതികളില്‍ ഒരോ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it