Latest News

കൊവിഡ് 19: പൊതുജനം ഒരിക്കല്‍ കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണമെന്ന് ഡിഎംഒ

കൊവിഡ് 19: പൊതുജനം ഒരിക്കല്‍ കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണമെന്ന് ഡിഎംഒ
X

കല്‍പ്പറ്റ: കൊവിഡ് കേസുകള്‍ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും മാസ്‌ക് ധരിക്കാതെ പങ്കെടുക്കരുത്. ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണം. മറ്റുള്ളവരില്‍നിന്ന് സാമൂഹിക അകലം പാലിക്കണം. ഇനിയൊരു ലോക് ഡൗണിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും കനത്ത ജാഗ്രത പുലര്‍ത്തണം. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഇപ്പോഴും കൊവിഡ് മാരകമാകുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റ് ചെയ്തു കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കുകയും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഇലക്ഷന്‍ പ്രചാരണ ക്യാമ്പയിന്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കരുത്. ഷോപ്പുകളിലും മാളുകളിലും ഹോട്ടലുകളിലും ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഉപഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തുകയും ചെയ്യണം.

വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ പറഞ്ഞു.

Next Story

RELATED STORIES

Share it