Latest News

തിരഞ്ഞെടുപ്പ് : തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങള്‍ ലഹരിവിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചു

തിരഞ്ഞെടുപ്പ് : തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങള്‍ ലഹരിവിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചു
X

തൃശൂര്‍: വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടു മുന്‍പുള്ള 48 മണിക്കൂര്‍ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ ലഹരി വിരുദ്ധ ദിനമായി ( െ്രെഡ ഡേ )ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഇത് പ്രകാരം ജില്ലയില്‍ ഏപ്രില്‍ 4ന് വൈകീട്ട് 7 മണി മുതല്‍ ഏപ്രില്‍ 6 ന് വോട്ടെടുപ്പ് ജോലികള്‍ കഴിയുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ മെയ് 2 നും ഡ്രൈ ഡേയായി പ്രഖ്യാപിച്ചു.

ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയ്യതികളിലും സമയത്തും ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരിപദാര്‍ത്ഥങ്ങളും വില്‍ക്കുവാനോ വിതരണം ചെയ്യുവാനോ ഉപയോഗിക്കുവാനോ പാടില്ല. ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ക്ലബ്ബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഈ ദിനങ്ങളില്‍ പ്രവര്‍ത്തിക്കാനും പാടില്ല. ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച ദിവസങ്ങളില്‍ അനധികൃതമായി ലഹരി സംഭരണമോ വിതരണമോ ജില്ലയില്‍ നടക്കുന്നില്ല എന്ന് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്തേണ്ടതും അതിനുവേണ്ട മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it