വയനാട് ജില്ലയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി. 27369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 484 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നൂല്‍പ്പുഴ 12, കണിയാമ്പറ്റ 9, ബത്തേരി, നെന്മേനി 7 വീതം, കല്‍പ്പറ്റ 6, പൂതാടി, വേങ്ങപ്പള്ളി 4 വീതം, അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി, പനമരം 3 വീതം, കോട്ടത്തറ, മേപ്പാടി 2 വീതം, എടവക, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
79 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ, വെങ്ങപ്പള്ളി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.
249 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 242 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2931 പേര്‍. ഇന്ന് പുതുതായി 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 306205 സാമ്പിളുകളില്‍ 304875 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 276749 നെഗറ്റീവും 28126 പോസിറ്റീവുമാണ്.
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMT