Latest News

ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനം: ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി

ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനം:  ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി
X

പെരിന്തല്‍മണ്ണ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച കരുത്തനായ നായകനായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍. അറുപതുകളില്‍ തന്നെ വിവധ മേഖലകളില്‍ ജ്വലിച്ചു നിന്നിരുന്ന ഒട്ടനവധി ലോകോത്തര വ്യക്തിത്വങ്ങളോട് ബന്ധപ്പെടാനും അത്തരം ബന്ധങ്ങളെ കേരളീയ സമാജത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58 ാം വാര്‍ഷിക 56 ാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ജാമിഅ നൂരിയ്യയില്‍ നടന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തും പുറത്തുമായി ആയിരം കേന്ദ്രങ്ങളില്‍ അനുസ്മരണ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട് ജില്ലികളില്‍ സുന്നി യുവജന സംഘം യൂനിറ്റ് തലങ്ങളിലും മറ്റു ജില്ലകളില്‍ നിശ്ചിത കേന്ദ്രങ്ങളിലുമാണ് പരിപാടികള്‍ നടന്നത്.

കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, അബൂബക്കര്‍ ഫൈസി, എ.ടി മുഹമ്മദലി ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, മൂസ ഫൈസി, ശംസുദ്ദീന് ഫൈസി സംസാരിച്ചു.

Next Story

RELATED STORIES

Share it