Latest News

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒന്നാഘട്ടം ഉദ്ഘാടനം നാളെ

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്  ഒന്നാഘട്ടം ഉദ്ഘാടനം നാളെ
X

തൃശൂര്‍: പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടം

13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി അഡ്വ. കെ രാജു അദ്ധ്യക്ഷത വഹിക്കും.

നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിച്ച് ലോക പ്രശസ്ത മൃഗശാല ഡിസൈനര്‍ ജോന്‍ കോ രൂപകല്‍പന ചെയത മൃഗശാല അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തേതുമാണ്. മൂന്ന ഘട്ടങ്ങളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്.

വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യസ്ഥയയില്‍ തുറസ്സായി പ്രദര്‍ശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് മൃഗശാലയുടെ പ്രധാന പ്രത്യേകത. ഇത്തരത്തില്‍ 23 വാസസ്ഥലങ്ങളാണ് നിര്‍മ്മിക്കുക. ഇവയില്‍ 3 എണ്ണം വിവിധയിനം പക്ഷികള്‍ക്കുള്ളവയാണ്. വിശാലമായ പാര്‍ക്കിംഗ് സ്ഥലം , റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ടോയിലറ്റ് ബ്‌ളോക്കുകള്‍, ട്രാം സ്‌റ്റേഷനുകള്‍, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന അധുനിക ഭക്ഷണശാലകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മൃഗങ്ങള്‍ക്കുള്ള നാലു വാസസ്ഥലങ്ങള്‍,പാര്‍ക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം,ചുറ്റുമതില്‍, മണലിപ്പുഴയില്‍ നിന്നുള്ള ജലവിതരണം എന്നീ നിര്‍മ്മാണ പ്രവൃത്തികളാണ് പൂര്‍ത്തിയായത്.

ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, ടി എന്‍ പ്രതാപന്‍ എം പി, എം എല്‍ എ മാരായ അഡ്വ കെ രാജന്‍, യു ആര്‍ പ്രദീപ്, കെ വി അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, അനില്‍ അക്കര, ഗീതാഗോപി, ഇ ടി ടൈസന്‍ മാസ്റ്റര്‍, പ്രഫ കെ യു അരുണന്‍,ബി ഡി ദേവസ്സി,വി ആര്‍ സുനില്‍ കുമാര്‍, ,തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, മുഖ്യ വനം മേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, പി സി സി എഫ് ഡി കെ വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it